മോസ്കോ: സൈബീരിയയില്‍ ഷോപ്പിംഗ് മാളിലുണ്ടായ അഗ്നിബാധയില്‍ 37 പേര് മരിച്ചു. സൈബീരിയന്‍ നഗരമായ കെമറോവോയിലുള്ള ഷോപ്പിംഗ് മാളിലാണ് തീപിടുത...
മോസ്കോ: സൈബീരിയയില്‍ ഷോപ്പിംഗ് മാളിലുണ്ടായ അഗ്നിബാധയില്‍ 37 പേര് മരിച്ചു. സൈബീരിയന്‍ നഗരമായ കെമറോവോയിലുള്ള ഷോപ്പിംഗ് മാളിലാണ് തീപിടുത്തമുണ്ടായത്.
അപകടത്തില്‍ പെട്ടവരില്‍ അധികവും കുട്ടികളാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മാളിലെ തിയേറ്ററിലാണ് ആദ്യം തീ പടര്‍ന്നതെന്ന് കരുതുന്നു. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
മധ്യ സൈബീരിയയിലെ വ്യവസായ നഗരമാണ് കെമറോവോ.
ആസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് മരണമടഞ്ഞവരുടെ ബന്ധുക്കളെ അനുശോചനമറിയിച്ചു.
COMMENTS