മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഒരു സ്വകാര്യ കെമിക്കല്‍ ഫാക്ടറിയില്‍ ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. 13 പേര്...
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഒരു സ്വകാര്യ കെമിക്കല്‍ ഫാക്ടറിയില്‍ ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്.
സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
പ്ലാന്റിന്റെ ബോയിലര്‍ റൂമിലാണ് സ്ഫോടനമുണ്ടായതെന്ന് സംശയിക്കുന്നു. ഇവിടെയുണ്ടായിരുന്ന കെമിക്കല്ഡ്രമ്മുകളാണ് തീ പടരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ നിന്നും 10 കിലോമീറ്റര്‍ ചുറ്റളവു വരെ സ്ഫോടനത്തിന്റെ ശബ്ദം കേള്‍ക്കാമായിരുന്നെന്നും സ്ഫോടനത്തില്‍ വീടുകളും കെട്ടിടങ്ങളും കുലുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.
താരാപുര്‍ അറ്റോമിക് പവര്‍ സ്റ്റേഷന് ഇവിടെ നിന്നും 20 കിലോമീറ്റര്‍ അകലെയാണുള്ളത്.
COMMENTS