ജമ്മുകശ്മീര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ...
ജമ്മുകശ്മീര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അനന്ത്നാഗ് പൊലീസും 19 രാഷ്ട്രീയ റൈഫിള്‍സും സി.ആര്.പി.എഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഭീകരരില്‍ നിന്ന് എ.കെ 47 തോക്കുകളും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെത്തിയിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് ഇതുപോലൊരു ആക്രമണത്തില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും കൊല്ലപ്പെട്ടിരുന്നു.
COMMENTS