കൊച്ചി: ഫാദര്‍ സേവ്യര്‍ തേലക്കാടിനെ കൊലപ്പെടുത്തിയ ജോണിക്ക് ഫാദറിന്റെ കുടുംബം മാപ്പുനല്കി. ഫാ.സേവ്യറിന്റെ അമ്മയും കുടുംബാംഗങ്ങളും ജോണിയ...
കൊച്ചി: ഫാദര്‍ സേവ്യര്‍ തേലക്കാടിനെ കൊലപ്പെടുത്തിയ ജോണിക്ക് ഫാദറിന്റെ കുടുംബം മാപ്പുനല്കി. ഫാ.സേവ്യറിന്റെ അമ്മയും കുടുംബാംഗങ്ങളും ജോണിയുടെ വീട്ടിലെത്തി തങ്ങള്‍ ക്ഷമിച്ചിരിക്കുന്നുവെന്ന് ജോണിയുടെ ഭാര്യയെയും മക്കളെയും അറിയിക്കുകയായിരുന്നു.
വൈദികനോട് പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്ത തെറ്റിന് ദൈവത്തിനൊപ്പം തങ്ങളും ക്ഷമിച്ചിരിക്കുന്നുവെന്ന് വൈദികന്റെ അമ്മ ജോണിയുടെ കുടുംബത്തെ അറിയിച്ചു. മലയാറ്റൂര്‍ പള്ളിയില്‍ 37 വര്‍ഷം കപ്യാരായിരുന്ന ജോണിയെ ജോലിയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഫാദര്‍ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
പിന്നീട് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി വന്ന ജോണി ഫാദറുമായി വാക്കേറ്റത്തിലാവുകയും തുടര്‍ന്ന് ഫാദറിനെ കുത്തുകയുമായിരുന്നു.
പെട്ടെന്ന് തോന്നിയ ദേഷ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും കൊല്ലണമെന്ന് കരുതിയിരുന്നില്ലെന്നും ജോണി പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇതെല്ലാം മനസ്സിലാക്കിയാണ് ഫാദറിന്റെ കുടുംബം ജോണിക്ക് മാപ്പു നല്‍കിയതായി അറിയിച്ചത്.
COMMENTS