മഹാരാഷ്ട്ര സര്‍ക്കാര്‍ വിറച്ചു, ആറുമാസത്തിനുള്ളില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പ്, സമരം അവസാനിപ്പിച്ചു

മുംബയ്:   അഖിലേന്ത്യാ കിസാന്‍ സഭ മുന്നോട്ട് വച്ച ഒട്ടു മിക്ക ആവശ്യങ്ങളും മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ അംഗീകരിച്ചതോടെ, രാജ്യമാകെ ശ്...


മുംബയ്:   അഖിലേന്ത്യാ കിസാന്‍ സഭ മുന്നോട്ട് വച്ച ഒട്ടു മിക്ക ആവശ്യങ്ങളും മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ അംഗീകരിച്ചതോടെ, രാജ്യമാകെ ശ്രദ്ധിച്ച കര്‍ഷക മാര്‍ച്ചിന് വിജയകരമായ അന്ത്യം.

തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ ആറ് മാസം സമയം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അഭ്യര്‍ഥന മുഖവിലയ്‌ക്കെടുത്തുകൊണ്ട് സമരം തത്കാലത്തേയ്ക്കു പിന്‍വലിക്കുകയാണെന്ന് അഖിലേന്ത്യാ കിസാന്‍ സഭ അറിയിച്ചു.

ഉറപ്പ് സര്‍ക്കാര്‍ എഴുതി നല്‍കി. തുടര്‍ന്നാണ് പ്രക്ഷോഭം പിന്‍വലിക്കാന്‍ കിസാന്‍ സഭ തയ്യാറായത്. മഹാരാഷ്ട്ര റവന്യു മന്ത്രി സമരവേദിയിലെത്തി കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ട്, സര്‍ക്കാര്‍ തയ്യാറാക്കിയ ധാരണയുടെ കരട് രേഖ വായിച്ചു.

2017 ജൂണ്‍ 30 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, വനാവകാശ നിയമം ആറ് മാസത്തിനകം നടപ്പാക്കും , താങ്ങുവില നിശ്ചയിക്കുന്നതില്‍ കിസാന്‍ സഭ പ്രതിനിധികള്‍ക്കും പങ്കാളിത്തം നല്കും, ഉറപ്പുകള്‍ പാലിക്കുന്നത് നടപ്പാക്കാന്‍ ആറംഗ സമിതി രൂപീകരിക്കും എന്നിവയാണ് പ്രധാന ഉറപ്പുകള്‍.

മാര്‍ച്ച് ആറിനാണ് നാസിക്കില്‍ നിന്ന് പതിനായിരക്കണക്കിന് കര്‍ഷകര്‍ മുംബയ് വിധാന്‍ സഭ ലക്ഷ്യമാക്കി പ്രക്ഷോഭയാത്ര തുടങ്ങിയത്. യാത്ര മുന്നോട്ടു വരുന്തോറും പതിനായിരക്കണക്കിനു കര്‍ഷര്‍ ഒപ്പം അണിചേരുകയായിരുന്നു.

കഴിഞ്ഞ ദിവസം മുംബയ് നഗരത്തിലെത്തിയ മാര്‍ച്ചില്‍ ലക്ഷക്കണക്കിന് പേര്‍ അണിനിരന്നതോടെയാണ് ലോക മാധ്യമങ്ങളില്‍ മാര്‍ച്ച് ചര്‍ച്ചാവിഷയമായത്.

2017 ജൂണില്‍ പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിരവധി ഉറപ്പുകള്‍ കൊടുത്തിരുന്നെങ്കിലും ഒന്നും നടപ്പിലായില്ല. തുടര്‍ന്നാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍  വിധാന്‍ സഭ വളയാന്‍ തീരുമാനിച്ചത്.

വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണം വിതരണം ചെയ്തും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തും മുംബയ് നഗരവാസികളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്.

സോഷ്യല്‍ മീഡിയ സമരം ഏറ്റെടുത്തപ്പോള്‍ സിനിമാ താരങ്ങള്‍, ചിന്തകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവരും കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നു.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4958,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10789,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: മഹാരാഷ്ട്ര സര്‍ക്കാര്‍ വിറച്ചു, ആറുമാസത്തിനുള്ളില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പ്, സമരം അവസാനിപ്പിച്ചു
മഹാരാഷ്ട്ര സര്‍ക്കാര്‍ വിറച്ചു, ആറുമാസത്തിനുള്ളില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പ്, സമരം അവസാനിപ്പിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcpOOdzSmbYiLpXX-ORtiEh6Q1RPeKmddSkrhdV-NOqJebQeStGKcNcABtLk7CAdfgRvX5PWkraXgWPSVzin47HEapr82MI-ZmUim0fJAczp4RO9aArrGRoTc7V4Gpx_BCJj-k3aBJSrk/s640/farmers+march.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcpOOdzSmbYiLpXX-ORtiEh6Q1RPeKmddSkrhdV-NOqJebQeStGKcNcABtLk7CAdfgRvX5PWkraXgWPSVzin47HEapr82MI-ZmUim0fJAczp4RO9aArrGRoTc7V4Gpx_BCJj-k3aBJSrk/s72-c/farmers+march.png
www.vyganews.com
https://www.vyganews.com/2018/03/farmers-long-march-is-success.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/03/farmers-long-march-is-success.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy