Search

സംസ്ഥാനത്തെ 1585 അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അടച്ചു പൂട്ടല്‍ നോട്ടീസ് നല്‍കി: വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ്


തിരുവനന്തപുരം: സംസ്ഥാനത്തെ 1585 അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അടച്ചു പൂട്ടല്‍ നോട്ടീസ് നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്നനിലപാടാണുള്ളതെന്നും വിദ്യാഭ്യാസമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

അംഗീകാരം ഇല്ലാത്ത  അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പലതിനും നിലവാരം ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് മിനിമം ശമ്പളവും ലഭിക്കുന്നില്ല. അടച്ചു പൂട്ടല്‍ നോട്ടീസിന് സ്‌കൂളുകള്‍ വിശദീകരണം നല്‍കി തുടങ്ങിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍ നല്ല നിലവാരമുള്ള സ്‌കൂളുകള്‍ പോലും അടച്ചു പൂട്ടല്‍ ഭീഷണിയിലാണെന്ന് കെ.എന്‍.എ ഖാദര്‍ ആരോപിച്ചു. നോട്ടീസ് കിട്ടിയ സ്‌കൂളുകള്‍ക്ക് നിലവാരം ഉയര്‍ത്താന്‍ രണ്ട് വര്‍ഷത്തെ സമയം അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സംസ്ഥാനത്തെ 1585 അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അടച്ചു പൂട്ടല്‍ നോട്ടീസ് നല്‍കി: വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ്