തിരുവനന്തപുരം: കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മതവും ജാതിയും രേഖപ്പെടുത്താതെയാണ് ഈ അധ്യായന വര്‍ഷം സ്കൂളില്‍ പ്രവ...
തിരുവനന്തപുരം: കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മതവും ജാതിയും രേഖപ്പെടുത്താതെയാണ് ഈ അധ്യായന വര്‍ഷം സ്കൂളില്‍ പ്രവേശനം നേടിയിരിക്കുന്നതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തലിന്റെ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ ജാതി, മതം എന്നീ കോളങ്ങള്‍ പൂരിപ്പിക്കാതെയാണ് പ്രവേശനം നേടിയതെന്ന വിദ്യാഭ്യാസവകുപ്പിന്റെ കണക്കില്‍ പിശകില്ലെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ വിശദമാക്കി.
കഴിഞ്ഞ ദിവസം നിയമസഭയുടെ ചോദ്യോത്തരവേളയില്‍ ഡി.കെ.മുരളി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസമന്ത്രിയാണ് മതവും ജാതിയുമില്ലാത്ത കുട്ടികളുടെ കണക്ക് വിശദീകരിച്ചത്. 2017 - 18 അധ്യയന വര്‍ഷത്തില്‍ 1,23,630 കുട്ടികള്‍ തങ്ങളുടെ മതവും ജാതിയും തിരഞ്ഞെടുക്കാതെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍ രണ്ടാം വര്‍ഷത്തില്‍ 239 കുട്ടികളും ഒന്നാം വര്‍ഷത്തില്‍ 278 കുട്ടികളും ജാതി മത കോളങ്ങള്‍ പൂരിപ്പിച്ചിട്ടില്ല.
സ്കൂളുകളില്‍ പ്രവേശനം നല്‍കുന്നത് സമ്പൂര്‍ണ സോഫ്റ്റ്വെയര് ഉപയോഗിച്ചാണ്. ഹെഡ്മാസ്റ്റര് ചുമതലപ്പെടുത്തുന്ന ആരെങ്കിലുമായിരിക്കും വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ അപ്ലോഡ് ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ സോഫ്റ്റ്വെയറിലും പിഴവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളെ ചേര്‍ക്കുമ്പോള്‍ മതം, ജാതി എന്നിവ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതില്ല. കംപ്യൂട്ടറില്‍ വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ടാത്ത കാര്യങ്ങള്‍ വിട്ടു കളയുന്നത് സ്കൂള്‍ അധികൃതരുടെ പതിവാണെന്നും കംപ്യൂട്ടറില്‍ നിന്നാണ് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് അബദ്ധം പറ്റിയതാണോ എന്ന് പരിശോധിക്കും. എന്നാല്‍ ഈ വിവരം നല്‍കണമെന്ന് നിര്‍ബന്ധമില്ലാത്തതിനാല്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

COMMENTS