Search

കേരളം വറ്റിവരളുന്നു, 9 ജില്ലകള്‍ വരള്‍ച്ചാബാധിതം, കുടിവെള്ളക്ഷാമം രൂക്ഷമാകും

തിരുവനന്തപുരം: വേനല്‍ കടുത്തു തുടങ്ങിയതോടെ സംസ്ഥാനത്തെ 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് തുടങ്ങിയ ജില്ലകളെയാണ് വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഈ ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാനുള്ള തീരുമാനം എടുത്തത്.

മുഖ്യമന്ത്രി അധ്യക്ഷനായ ദുന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഒദ്യോഗികമായി പ്രഖ്യാപിക്കാന്‍ സംസ്ഥാന റിലീഫ് കമ്മിഷണര്‍ക്ക് അതോറിറ്റി നിര്‍ദ്ദേശവും നല്‍കി.

യോഗത്തില്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യു അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

2017 ലെ വടക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ ഈ ജില്ലകളില്‍ വളരെ കുറിച്ച് മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരമാണിത്. അതിനാല്‍, ഈ ജില്ലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.


Keywords: Kerala, draught, summer, water, climate



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കേരളം വറ്റിവരളുന്നു, 9 ജില്ലകള്‍ വരള്‍ച്ചാബാധിതം, കുടിവെള്ളക്ഷാമം രൂക്ഷമാകും