തിരുവനന്തപുരം: സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കൈവശക്കാരിക്കു നല്‍കിയ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ നടപടി കുരുക്കായേക്കും. സബ് കളക്ടറുടെ നടപടി റവന്യു മന്ത്രി ഇ. ചന്ദ്രശേഖര്‍ സ്റ്റേ ചെയ്തു.
സബ് കളക്ടര്‍റെ സ്ഥാനത്തു നിന്നും മാറ്റാനും സാധ്യതയുണ്ട്. വിശദമായി അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കെ. എസ്.ശബരീനാഥന്‍ എം.എല്‍.എയുടെ ഭാര്യയാണ് ദിവ്യ.എസ്. അയ്യര്‍. ശബരീനാഥന്റെ കുടുംബ സുഹൃത്തും ഡിസിസി അംഗത്തിന്റെ ബന്ധുവുമായ അയിരൂര്‍ സ്വദേശിനിക്കാണ് ഭൂമി പതിച്ചു നല്‍കിയത്.
വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ സംസ്ഥാന പാതയോട് ചേര്‍ന്നാണ് വിവാദഭൂമി. വര്‍ഷങ്ങളായി 27 സെന്റ് പുറമ്പോക്ക് ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുകയായിരുന്നു.
തഹസില്‍ദാരാണ് പുറമ്പോക്ക് ഭൂമി നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റെടുത്ത് സര്‍ക്കാര്‍ ഭൂമിയെന്ന് ബോര്‍ഡും വച്ചത്. ഭൂമി പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാനായി മാറ്റിയിടുകയും ചെയ്തു.
തഹസില്‍ദാരുടെ നടപടിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ആര്‍ഡിഒ കൂടിയായ സബ് കളക്ടറെ പരാതിക്കാരിയെ നേരിട്ടു കണ്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
പരാതിക്കാരിയുടെ ഭാഗം മാത്രം കേട്ട്, ഭൂമി ഏറ്റെടുത്ത തഹസില്‍ദാരെ പോലും അറിയിക്കാതെ സബ് കളക്ടര്‍ പരാതിക്കാരിക്ക് അനുകൂലമായ തീരുമാനം എടുക്കുകയായിരുന്നു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
Keywords: Divya. S. Iyer, K. S. Sabarinathan, MLA, Kerala, Sub collector

0 thoughts on “ ഭൂമി വിവാദം: ദിവ്യ എസ്. അയ്യര്‍ക്കു കുരുക്കാവും, ഭൂമി പതിച്ചുനല്‍കിയത് കുടുംബ സുഹൃത്തിന്, നടപടി തഹസില്‍ദാര്‍ പോലും അറിയാതെ”