തിരുവനന്തപുരം: സിനിമാ പ്രേക്ഷകര്‍ക്കുണ്ടാകുന്ന ആശങ്കയെക്കുറിച്ചും തിയേറ്ററില്‍ കുടുംബ പ്രേക്ഷകര്‍ കുറയുന്നതിനെ കുറിച്ചും ജനപ്രിയ സംവിധ...
തിരുവനന്തപുരം: സിനിമാ പ്രേക്ഷകര്‍ക്കുണ്ടാകുന്ന ആശങ്കയെക്കുറിച്ചും തിയേറ്ററില്‍ കുടുംബ പ്രേക്ഷകര്‍ കുറയുന്നതിനെ കുറിച്ചും ജനപ്രിയ സംവിധായകന് പ്രിയദര്ശന് സംസാരിച്ചു. ഒരഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.
ബീച്ച്, തിയേറ്റര്‍ എന്നീ രണ്ട് സ്ഥലങ്ങളാണ് മലയാളികള്‍ക്ക് കുടുംബത്തോടൊപ്പം പുറത്തിറങ്ങി ചുറ്റിയടിക്കാന്‍ പറ്റിയ രണ്ടു സ്ഥലങ്ങള്‍. പ്രേക്ഷകര്‍ കുടുംബം മുഴുവനായി തിയേറ്ററിലെത്തുമ്പോള്‍ മാത്രമേ സൂപ്പര്‍ഹിറ്റുകള്‍ ഉണ്ടാകുകയുള്ളുവെന്ന് പ്രിയദര്ശന് വ്യക്തമാക്കി. ഫാന്‍സിന്റെ ആരവങ്ങളെല്ലാം രണ്ടുനാള്‍കൊണ്ട് കെട്ടടങ്ങും. അതു കഴിഞ്ഞുള്ള നാളുകളിലാണ് ഒരു സിനിമയുടെ ഭാവി നിശ്ചയിക്കപ്പെടുന്നത്.
ഇന്ന് പലര്‍ക്കും കുട്ടികളേയും കൂട്ടി സിനിമയ്ക്കിറങ്ങാന്‍ തന്നെ പേടിയാണ്. എന്തെല്ലാമാണ് സിനിമയില്‍ കാണേണ്ടിവരികയെന്ന ആശങ്കയാണ് അവരുടെ പേടിക്ക് കാരണമെന്നും പ്രിയദര്ശന് വ്യക്തമാക്കുന്നു. കുട്ടികളെ രസിപ്പിക്കുകയും മാസ് ഓഡിയന്‍സിനെ കൈയിലെടുക്കുകയും ചെയ്യുന്ന സിനിമകള്‍ ഉണ്ടായാല്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ ഇടിച്ചുകയറും. അടുത്തിടെ ഇറങ്ങിയ ആട് 2 വിന്റെ വിജയം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS