തിരുവനന്തപുരം: ശ്രീലങ്കയ്ക്കും കന്യാകുമാരിക്കുമിടയില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകരുതെ...
തിരുവനന്തപുരം: ശ്രീലങ്കയ്ക്കും കന്യാകുമാരിക്കുമിടയില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്കി.
കേരളതീരത്ത് 2.6 മീറ്റര്‍ മുതല്‍ 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അമ്പതു കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാദ്ധ്യതയുണ്ട്.
ന്യൂനമര്‍ദം ലക്ഷദ്വീപിനു സമീപത്തേക്കു നീങ്ങി ശക്തിപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
വിഴിഞ്ഞത്തിനും കോഴിക്കോടിനുമിടയില്‍ മത്സ്യബന്ധനത്തിന് പോകുന്നതിനാണ് വിലക്ക്. കേന്ദ്ര മുന്നറിയിപ്പിനെ തുടര്‍ന്ന് കേരള സര്‍ക്കാരും ജാഗ്രതാ നിര്‍ദേശം നല്കി.
Keywords: Rain, Kerala, Depression, Sril Lanka, Kanyakumari
COMMENTS