ന്യൂഡല്‍ഹി: പഞ്ചാബി പോപ് ഗായകന്‍ ദലേര്‍ മെഹന്ദി മനുഷ്യക്കടത്ത് കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. രണ്ട് വര്‍ഷത്തെ തടവിന് പട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാളുടെ സഹോദരന്‍ ഷംഷേര്‍ സിംഗിനെയും രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. 2003ലാണ് ഇരുവര്‍ക്കുമെതിരെ മനുഷ്യക്കടത്ത് ആരോപിച്ച് കേസെടുത്തത്. തന്റെ ട്രൂപ്പിലെ തന്നെ അംഗങ്ങളെന്ന വ്യാജേന ആളുകളെ വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് ഇയാളെ കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് ട്രൂപ്പിന്റെ പേരില്‍ വിദേശത്തേക്ക് കൊണ്ടുപോകുന്നവരെ അവിടെ അനധികൃതമായി ഉപേക്ഷിച്ചതായി ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ഇന്ത്യയില്‍ നിന്ന് ട്രൂപ്പിന്റെ പേരില്‍ വിദേശത്തേക്ക് കൊണ്ടുപോകുന്നവരെ അവിടെ അനധികൃതമായി ഉപേക്ഷിച്ചതായി ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.
0 thoughts on “ മനുഷ്യക്കടത്ത് കേസില്‍ പഞ്ചാബി പോപ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷത്തെ തടവ്”