ന്യൂഡല്‍ഹി: ഡറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ അപകടത്തില്‍പ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തലക്കു പരിക്കേ...
ന്യൂഡല്‍ഹി: ഡറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ അപകടത്തില്‍പ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തലക്കു പരിക്കേറ്റു.
ഷമിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. തലക്ക് തുന്നലിടേണ്ടിവന്നു. ഷമി ഡെറാഡൂണില്‍ വിശ്രമിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഇന്നു രാവിലെയായിരുന്നു സംഭവം.
കുറച്ചുനാളായി ഷമി വാര്‍ത്തകളിലുണ്ട്. ഷമിക്കെതിരേ അദ്ദേഹത്തിന്റെ ഭാര്യ ഹസിന് ജഹാന് കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു.
ഒത്തുകളിയിലും ഷമിക്കു പങ്കുണ്ടെന്ന് ഭാര്യ ആരോപിച്ചിരുന്നു. ഈ ആരോപണം കഴമ്പില്ലാത്തതാണെന്നു പിന്നീട് ബിസിസിഐ കണ്ടെത്തിയിരുന്നു.
ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമാണ് ഷമി. മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ഷമി അഭിമന്യു ക്രിക്കറ്റ് അക്കാദമിയില്‍ കുറച്ചു ദിവസത്തെ പരിശീലനത്തിലായിരുന്നു. അതിനിടെയാണ് അപകടമുണ്ടായിരിക്കുന്നത്.
Cricketer Mohammed Shami was injured in a car accident while he was traveling from Dehradun to Delhi. Shami's injury is not serious. News agencies reported that Shamim is resting in Dehradun. The incident happened this morning. Shami has been in the news for some time. His wife had alleged that Shami was involved in spot fixing. The BCCI later found out that the allegation was baseless. Shami is the star of Delhi Daredevils in the IPL.
COMMENTS