അഗര്‍ത്തല: ഭരണം പിടിച്ചതില്‍ പിന്നെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി സിപിഎം ഓഫീസുകള്‍ നശിപ്പിച്ചതിനു സമാനമായി ത്രിപുരയിലും സിപിഎ...
അഗര്‍ത്തല: ഭരണം പിടിച്ചതില്‍ പിന്നെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി സിപിഎം ഓഫീസുകള്‍ നശിപ്പിച്ചതിനു സമാനമായി ത്രിപുരയിലും സിപിഎം ഓഫീസുകള്‍ക്കു നേരേ പരക്കെ അതിക്രമം. ആസൂത്രിക അക്രമമാണ് അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ട്.
അക്രമികള്‍ വ്യാപകമായി സിപിഎം ഓഫീസുകള്‍ കൈയേറി നശിപ്പിക്കുകയാണ്. മിക്കയിടത്തും ഓഫീസ് ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയോ തീയിടുകയോ ചെയ്തിട്ടുണ്ട്.
പൊതു സ്ഥലങ്ങളിലെ പാര്‍ട്ടി കൊടിമരങ്ങള്‍ നശിപ്പിക്കുയും കൊടിതോരണങ്ങള്‍ പറിച്ചെറിയുകയും ചെയ്തിട്ടുണ്ട്.
ബിജെപിയാണ് അക്രമങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നതെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആരോപിച്ചു.
ദക്ഷിണ ത്രിപുരയിലെ ബലോനിയ കോളജ് സ്ക്വയറില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പൂര്‍ണകായ പ്രതിമ ജെസിബി ഉപയോഗിച്ച് പിഴുതെറിഞ്ഞു. ഫൈബര്‍ ഗ്ലാസില്‍ നിര്‍മിച്ച അഞ്ചടി ഉയരമുള്ള പ്രതിമയാണ് തകര്‍ത്തത്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് കുറച്ചുനാള്‍ മുന്‍പ് പ്രതിമ അനാഛാദനം ചെയ്തത്. ബലോനിയയിലെ പാര്‍ട്ടി ഓഫീസും തകര്‍ത്തിട്ടുണ്ട്. പ്രതിമയുടെ തല മുറിച്ചു മാറ്റി പല കഷണങ്ങളാക്കി അതുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ഫുട്ബോള്‍ കളിക്കുകയും ചെയ്തു.
ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഭാരത് മാതാ കീ ജെയ് വിളിച്ചുകൊണ്ടാണ് സിപിഎം ഓഫീസ് തകര്‍ത്തതും പിന്നീട് പ്രതിമ പിഴുതെറിഞ്ഞതുമെന്ന് സിപിഎം നേതാവ് തപസ് ദത്ത പറഞ്ഞു.
തങ്ങള്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് വഴിയോരങ്ങളില്‍ സ്ഥാപിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അക്രമം ഭയന്ന് സിപിഎം പ്രദേശിക നേതാക്കള്‍ പലരും വീടുവിട്ടു പോയിരിക്കുകയാണ്. പ്രാദേശിക നേതാക്കള്‍ക്കൊന്നും പാര്‍ട്ടി ഓഫീസില്‍ എത്താനാവാത്ത സ്ഥിതിയാണ്.
#WATCH: Statue of Vladimir Lenin brought down at Belonia College Square in Tripura. pic.twitter.com/fwwSLSfza3
— ANI (@ANI) March 5, 2018
ബംഗാളില്‍ സിപിഎമ്മിനെ ഉന്മൂലനം ചെയ്യാനായി മമതാ ബാനര്‍ജി നടപ്പാക്കിയത് സമാനമായ നയമായിരുന്നു. അവിടെ ഗ്രാമീണ മേഖലകളിലെ പല സിപിഎം ഓഫീസുകളും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പിടിച്ചെടുത്ത് അവരുടെ ഓഫീസാക്കിയിരുന്നു. പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസുകളില്‍ കുടുക്കാന്‍ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുയോ തൃണമൂലില്‍ ചേരുകയോ ചെയ്തിരുന്നു.
ഇതേ തന്ത്രം പയറ്റി ത്രിപുരയിലും എന്നേയ്ക്കുമായി സിപിഎമ്മിന്റെ നട്ടെല്ലൊടിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് ലഭ്യമാവുന്ന വിവരങ്ങള്‍.
COMMENTS