കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ബിജെപിയിലേക്കെന്ന ആരോപണവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്. കണ്ണൂര്‍ പ്രസ് ക്ല...
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ബിജെപിയിലേക്കെന്ന ആരോപണവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജയരാജന്റെ വെളിപ്പെടുത്തല്‍.
നിരവധി കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. സുധാകരനും ദേശീയ നേതാക്കളുടെ പാതയിലാണ്.
ബിജെപിയില്‍ ചേരുന്നതിനു മുന്നോടിയായി സുധാകരനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടന്നു. ചെന്നൈയില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ജയരാജന് പറഞ്ഞു.
മാസങ്ങള്‍ക്കു മുമ്പാണ് സുധാകരന് ചെന്നൈയില്‍ പോയി അമിത് ഷായെ കണ്ടത്. കുറച്ചുകൂടി കാത്തിരിക്കാനാണ് അമിത് ഷാ സുധാകരനോട് പറഞ്ഞത്.
സുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സത്യഗ്രഹം നടത്തിയ സമരപ്പന്തല്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചത് ഈ ധാരണയുടെ ഭാഗമാണെന്നും ജയരാജന് ആരോപിച്ചു.
Keywords: P.Jayarajan, CPM, Kannur, K. Sudhakaran, Congress, Leader, Kerala, Politics

COMMENTS