തിരുവനന്തപുരം: കേരള കോണ്‍ഗ്രസുമായി സഹകരണത്തിനില്ലെന്ന തീരുമാനത്തിലുറച്ച് സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യം വ്യക്തമാ...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസുമായി സഹകരണത്തിനില്ലെന്ന തീരുമാനത്തിലുറച്ച് സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാണിയുടെ സഹകരണമില്ലാതെയും ചെങ്ങന്നൂരില്‍ ജയിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍ ജയിക്കാതിരിക്കാന്‍ അത്രയ്ക്ക് മോശമായ പ്രവര്‍ത്തനമല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കാന്‍ സിപിഎം-സിപിഐ ദേശീയ നേതാക്കളുടെ ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നു. അതിനു പിന്നാലെയാണ് കാനത്തിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
മാണിയുമായി സഹകരിക്കാന്‍ സിപിഐ ദേശീയ നേതൃത്വം തീരുമാനം എടുത്തിട്ടില്ലെന്നാണ് കാനം പറഞ്ഞത്. ദേശീയ നേതാക്കളുടെ ചര്‍ച്ചയില്‍ മാണിയുമായി സഹകരിക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയെങ്കിലും ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനം കൈക്കൊള്ളണമെന്നാണ് തീരുമാനിച്ചത്.
മാണിയെ കൂടെക്കൂട്ടില്ലെന്ന പഴയ നിലപാടില്‍ ഉറച്ചുതന്നൊണ് സിപിഐ സംസ്ഥാന നേതൃത്വം എന്നു വ്യക്തം. ഇക്കാര്യം മുന്നണിയില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം വ്യക്തമാക്കി.
Keywords: Kerala, CPI, Kerala Congress, K.M. Mani

COMMENTS