മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മയിലിനെതിരെ രൂക്ഷവിമര്‍ശനം. ഇസ്മയിലിന്റെ സ...
മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മയിലിനെതിരെ രൂക്ഷവിമര്‍ശനം. ഇസ്മയിലിന്റെ സംഘടനാ പ്രവര്‍ത്തനത്തിലെ പിഴവുകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നു.
യുഎഇയില്‍ ആഡംബര സൗകര്യത്തില്‍ താമസിച്ചതാണ് പിഴവുകളിലൊന്നായി ചൂണ്ടിക്കാട്ടുന്നത്.
യാത്രയുടെ ചെലവും താമസസൗകര്യങ്ങളും ഒരുക്കിയത് സുഹൃത്താണെന്ന് ഇസ്മയില്‍ വിശദീകരണം നല്‍കിയത്. എന്നാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് ഇത്തരത്തിലുള്ള ആഡംബര ജീവിതം പാടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാര്‍ട്ടി നേതാക്കളുടെ വിദേശ യാത്രകളും ഫണ്ട് പിരിവും പാര്‍ട്ടിയുടെ നിലപാടിനും തത്വങ്ങള്‍ക്കും അനുസൃതമായിരിക്കണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇസ്മയിലിന്റെ വിദേശ യാത്രയെയും താമസത്തെയും കുറിച്ച് അന്വേഷിച്ച സംസ്ഥാന കണ്ട്രോള് കമ്മിഷന് പാര്‍ട്ടി നേതാവിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും നിരക്കാത്ത പ്രവൃത്തികള്‍ ഇസ്മയിലിന്റെ ഭാഗത്തുനിന്നുണ്ടായതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
Keywords: CPI, Leader, K. E. Ismail, foreign trip, kerala, Politics

COMMENTS