ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആപ്പിലെ വിവരങ്ങള്‍ ചോരുന്നു എന്ന ആരോപണത്തിനു പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആപ്പിലെയും വിവരങ്ങള്‍ ചോരുന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആപ്പിലെ വിവരങ്ങള്‍ ചോരുന്നു എന്ന ആരോപണത്തിനു പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആപ്പിലെയും വിവരങ്ങള്‍ ചോരുന്നതായി ആക്ഷേപം. ഈ അപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ നല്‍കുന്നവരുടെ ഡാറ്റ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിക്ക് അനുമതിയില്ലാതെ നല്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഫ്രഞ്ച് ടെക് ഗവേഷകന് എലിയട് ആന്റേര്‍സണ്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ആപ്പ് പ്രവര്‍ത്തിക്കുന്ന മൊബൈലിലെ ഓപ്പറേറ്റിങ് സോഫ്റ്റ്വെയര്, നെറ്റ്വര്‍ക്ക് ടൈപ്പ്, കാരിയര്‍ തുടങ്ങിയ ഡിവൈസ് വിവരങ്ങളും ഇമെയില്‍, ഫോട്ടോ, വയസ്സ്, പേര് തുടങ്ങിയ വ്യക്തിഗത വിവരങ്ങളുമാണ് ആപ്പ് വഴി ചോര്‍ത്തുന്നത് എന്നാണ് എലിയട് പറയുന്നത്. ഈ ആരോപണത്തെ തുടര്‍ന്ന് തങ്ങളുടെ ആപ്പ് കോണ്‍ഗ്രസ് തന്നെ പിന്‍വലിച്ചു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ ഉപകരണ വിവരങ്ങളും ഒപ്പം സ്വകാര്യ വിവരങ്ങളും അമേരിക്ക ആസ്ഥാനമായ in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുവെന്ന് ആല്ഡേഴ്സന് പുറത്തുവിട്ടത് വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഈ പുതിയ വിവാദവും ഉണ്ടായിരിക്കുന്നത്.
COMMENTS