തിരുവനന്തപുരം: കൊല്ലം ഇളമ്പലിയില്‍ പ്രവാസിയായിരുന്ന സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എ.ഐ.വൈ.എഫ് പ്...
തിരുവനന്തപുരം: കൊല്ലം ഇളമ്പലിയില്‍ പ്രവാസിയായിരുന്ന സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണ് സുഗതന് ആത്മഹത്യ ചെയ്തതെന്നും, നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കുകയില്ലെന്നും നിയമാനുസൃതമായ എല്ലാ നടിപടികള്ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓരോ പാര്‍ട്ടിയുടെയും വിലപ്പെട്ട സ്വത്തായ കൊടി എവിടെയെങ്കിലും നാട്ടുന്നത് ശരിയായ പ്രവണതയല്ലെന്നും ആരായാലും ഇത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതുപോലെ തന്നെ നോക്കുകൂലിയും അംഗീകരിക്കാനാവില്ലെന്നും ഇതിന് പരിഹാരം കാണാന്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ പ്രകാശ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ വ്യക്തമാക്കിയത്.

COMMENTS