ബംഗളൂരു: ചരിത്രം തിരുത്തപ്പെട്ടില്ല. സ്വന്തം തട്ടകത്തില്‍ ഇക്കുറിയും ഐഎസ്എല്‍ കിരീടം ഉയര്‍ത്തപ്പെട്ടില്ല. 2-3ന് ചെന്നൈ കപ്പ് ചുണ്ടോടട...
ബംഗളൂരു: ചരിത്രം തിരുത്തപ്പെട്ടില്ല. സ്വന്തം തട്ടകത്തില്‍ ഇക്കുറിയും ഐഎസ്എല്‍ കിരീടം ഉയര്‍ത്തപ്പെട്ടില്ല. 2-3ന് ചെന്നൈ കപ്പ് ചുണ്ടോടടുപ്പിച്ചപ്പോള്‍ കളിച്ചിട്ടും കപ്പു നേടാനാവാതെ ബംഗളൂരു കണ്ണീരോടെ കളം വിട്ടു.
സുനില്‍ ഛേത്രിയുടെ കണ്ണഞ്ചിക്കുന്ന ഗോളിലൂടെ ബംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. പക്ഷേ, ഒന്നാം പകുതിക്കു മുന്‍പു തന്നെ രണ്ടു ഗോളുകള്‍ ബംഗളൂരു വലയില്‍ നിക്ഷേപിച്ചുകൊണ്ട് ചെന്നൈ കരുത്തു തെളിയിച്ചു.
സ്വന്തം നാട്ടില്‍ കിരീടം ഉറപ്പിച്ച മട്ടിലായിരുന്നു പോയിന്റ് നിലയിലെ ഒന്നാം സ്ഥാനക്കാരായ ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിലിറങ്ങിയത്. ഒറ്റക്കെട്ടായി നിന്നു പോരാടിയാണ് ചെന്നൈ ജയം കൈപ്പിടിയിലൊതുക്കിയത്. അവരുടെ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചത് മെയ്ല്സണും.
ചെന്നൈക്കെതിരേ അനായാസ ജയമെന്ന മട്ടിലാണ് ബംഗളൂരു തുടങ്ങിയത്. സുനില്‍ ഛേത്രിയുടെ ഗോളോടെ അവരുടെ ആത്മവിശ്വാസം ഇരട്ടിക്കുകയും ചെയ്തു. പക്ഷേ, ചെന്നൈ രണ്ടു വട്ടം തങ്ങളുടെ പോസ്റ്റില്‍ നിറയൊഴിച്ചതോടെ ബംഗളൂരു കളിക്കാരുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു.
പന്തടക്കം ബംഗളൂരുവിനും ജയം ചെന്നൈക്കുമായി എന്നതാണ് യാഥാര്‍ത്ഥ്യം. ഒമ്പതാം മിനിറ്റില്‍ മൈതാനമധ്യത്തില്നിന്നു ലഭിച്ച ത്രൂബോളുമായി ബോക്സിലേക്കോടി ഉദാന്ത പന്ത് ക്യാപ്ടന് ഛേത്രിക്കു നീട്ടിക്കൊടുത്തു. പക്ഷിയെപ്പോലെ പറന്നു മുന്നോട്ടു കയറിയ ഛേത്രി അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് മനോഹരമായൊരു ഹെഡറിലൂടെ എതിരാളികളെ അമ്പരപ്പിച്ചു.
പക്ഷേ, രണ്ടാം മിനിറ്റില്‍ ഗ്രിഗറി നെല്‍സന്റെ ഗോള്‍ ചെന്നൈ ഒപ്പമെത്തി. ബംഗളൂരു വഴങ്ങിക്കൊടുത്ത കോര്‍ണര്‍, നെല്‍സന്റെ കിക്കില്‍, മെയ്ല്‍സണ്‍ ലക്ഷ്യത്തിലെത്തിച്ച് ബംഗളൂരുവിനെ ഞെട്ടിച്ചു. എന്താണ് സംഭവിക്കുന്നതെന്നു പോലും ബംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിനു മനസ്സിലായില്ല.
ഛേത്രിയും ഭേകെയും ബംഗളൂരുവിന്റെ പോരാട്ടം നയിച്ചപ്പോള്‍, ജെജെ ലാല്‍പെഖുലയും അഗസ്തോയും ചെന്നൈയിനെ മുന്നില്‍ നിന്നു നയിച്ചു.
ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുന്‍പ് ബംഗളൂരു ഒരു കോര്‍ണര്‍ കൂടി വഴങ്ങി. വീണ്ടും മെയ്ല്‍സണ്‍ ഹെഡറിലൂടെ ചെന്നൈയെ മുന്നിലെത്തിച്ചു. അപ്പോള്‍ തന്നെ കളിയുടെ വിധി എഴുതപ്പെടുകയും ചെയ്തു.
ബംഗളൂരുവിന് തിരിച്ചടിക്കാന്‍ ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. അതിനു മുന്നേ ചെന്നൈയുടെ മൂന്നാം ഗോള്‍ അഗസ്തോ വീഴ്ത്തിയിരുന്നു.
കളി തീരാന്‍ നാലു മിനിറ്റ് മാത്രം ശേഷിക്കെ ഗോളി സ്ഥാനം തെറ്റി നില്‍ക്കെ കിട്ടിയ പന്ത് ക്രോസ്ബാറിന് മുകളിലൂടെ അടിച്ചു വിട്ട് ബംഗളൂരു ക്യാപ്ടന് അവരുടെ ദുരന്തം പൂര്‍ത്തിയാക്കി.
പക്ഷേ, ഇഞ്ചുറി ടൈമില്‍ ഉദാന്തയുടെ പാസില്‍ മികു ഗോളടിച്ച് ആതിഥേയര്‍ക്ക് ആശ്വാസം പകര്‍ന്നു.
സുനില്‍ ഛേത്രി കളിയുടെ ഒന്‍പതാം മിനിറ്റില്‍ ബംഗളൂരുവിനെ മുന്നിലെത്തിച്ച മനോഹര നിമിഷം
It's the fastest goal scored in a #HeroISLFinal!— #HeroISLFinal (@IndSuperLeague) March 17, 2018
BEN 1-0 CHE#LetsFootball #BENCHE https://t.co/RI4JybtK4G pic.twitter.com/Mn5WouuquQ
CHAMPIONS! @ChennaiyinFC #ISLMoments #BENCHE #LetsFootball #HeroISLFinal pic.twitter.com/KOQ8WhKOAO
— #HeroISLFinal (@IndSuperLeague) March 17, 2018
Nonchalantly done (In a #HeroISLFinal)
— #HeroISLFinal (@IndSuperLeague) March 17, 2018
BEN 1-3 CHE#LetsFootball #BENCHE #HeroISLFinal https://t.co/RI4JybtK4G pic.twitter.com/ZEnppu7D0Q
Rinse. Wash. Repeat. Mailson scores a brace! #LetsFootball #BENCHE #HeroISLFinal https://t.co/RI4JybtK4G pic.twitter.com/CpfSUW560A
— #HeroISLFinal (@IndSuperLeague) March 17, 2018
What a leap by Mailson!#LetsFootball #BENCHE #HeroISLFinal https://t.co/RI4JybtK4G pic.twitter.com/XIg3hHCVmh
— #HeroISLFinal (@IndSuperLeague) March 17, 2018
Keywords: ISL, Football, Chennain FC, Bengaluru
COMMENTS