Search

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു


ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ഡി.വിജയകുമാര്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സജി ചെറിയാന്‍, എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പി.എസ്. ശ്രീധരന്‍പിള്ള എന്നിവരാണ് മത്സരരംഗത്തുള്ളത്.

ഇതോടെ കേരളം വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. സിറ്റിംഗ് എം.എല്‍.എ രാമചന്ദ്രന്‍ നായരുടെ മരണത്തോടെയാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പിന് സാധ്യതയുണ്ടായത്. 2016ല്‍ ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമാണ് ഇവിടം. അതിനാല്‍ തന്നെ ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെയാണ് മൂന്ന് മുന്നണികളും ഇവിടെ മത്സരത്തിനിറക്കുന്നത്.

ഇന്നലെ രാത്രി 11 മണിയോടെയാണ്  ഡി.വിജയകുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ഹൈന്ദവ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസ്സനും ഇന്ന് ചെങ്ങന്നൂരിലെത്തും. ഉച്ചക്ക് 3 മണിക്ക് ചേരുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

ശ്രീധരന്‍പ്പിള്ളയെ രംഗത്തിറക്കി കൊണ്ട് ബി.ജെ.പിയാണ് ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം തുടക്കം കുറിച്ചത്. പിന്നാലെ സജി ചെറിയാനിലൂടെ മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫും രംഗത്തെത്തുകയായിരുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു