ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും വോട്ടര്‍മാരുടെ പേരൊഴിവാക്കാന...
ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും വോട്ടര്‍മാരുടെ പേരൊഴിവാക്കാന്‍ വ്യാജപരാതികള്‍ നല്കുന്നു. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ബുധനൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മാത്രം അന്‍പതോളം പേര്‍ക്കെതിരെയാണ് തഹസില്‍ദാര്‍ക്ക് വ്യാജപരാതി ലഭിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി മണ്ഡലത്തില്‍ താമസിക്കുന്ന പലര്‍ക്കുമെതിരെ താമസം മാറിയെന്ന പരാതിയില്‍ തഹസില്‍ദാര്‍ ഓഫീസില്‍ നിന്നും കത്ത് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് കൂടുതല്‍ വ്യാജപരാതികളും വന്നിരിക്കുന്നത്.
ചില വോട്ടര്‍മാര്‍ക്കെതിരെ പരാതി നല്കിയ സി.പി.എം പ്രവര്‍ത്തകനായ മനോജിനെ തഹസില്‍ദാര്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തിയപ്പോള്‍ ആണ് പരാതികളെല്ലാം വ്യാജമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്.
എന്നാല്‍ താന്‍ ആര്‍ക്കെതിരെയും പരാതി കൊടുത്തിട്ടില്ലെന്നും തന്റെ തിരിച്ചറിയില്‍ രേഖയുടെ പകര്‍പ്പ് ഉപയോഗിച്ചാണ് വ്യാജപരാതികള്‍ നല്‍കിയിരിക്കുന്നതെന്നും ഇതേക്കുറിച്ച് അന്വേഷണം വേണെന്നുമാണ് മനോജിന്റെ അവകാശവാദം.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വോട്ടര്‍ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നു.
COMMENTS