ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ മണല്‍ ഖനനം നിയന്ത്രിക്കുന്നതിനായി ചട്ടക്കൂട് തയ്യാറാവുന്നു. അനധികൃത മണല്‍ ഖനനം ര...
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ മണല്‍ ഖനനം നിയന്ത്രിക്കുന്നതിനായി ചട്ടക്കൂട് തയ്യാറാവുന്നു. അനധികൃത മണല്‍ ഖനനം രാജ്യം മുഴുവന്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ സജീവമായി ഇടപെടുന്നത്.
ഒരു വര്‍ഷം മുന്‍പ് മൈനിംഗ് മന്ത്രാലയം നിയമിച്ച മൈനിംഗ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള കമ്മിറ്റി മണല്‍ ഖനനത്തിന് രാജ്യത്ത് നിലവിലുളള വിവിധ സംസ്ഥാന നിയമസഭകള്‍ തയ്യാറാക്കിയ നിയമങ്ങള്‍ വിശദമായി പരിശോധിച്ചു. 14 സംസ്ഥാനങ്ങളിലൂടെ കമ്മിറ്റി യാത്ര നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്നാണ് ചട്ടക്കൂട് തയ്യറാക്കുന്നത്.
2015 ല്‍ നിലവില്‍ വന്ന ധാതു ലേല നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ഭേദഗതി ചെയ്യും. അനധികൃതമായ മണല്‍ കടത്ത് സര്‍ക്കാരിലേക്ക് വരേണ്ട നികുതി വരുമാനത്തില്‍ വലിയ കുറവാണ് വാര്‍ഷികാടിസ്ഥാനത്തില്‍ വരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടിക്ക് കേന്ദ്രം ഒരുങ്ങുന്നത്.
COMMENTS