കൊച്ചി: സ്കൂള്‍ പരീക്ഷയില്‍ സിനിമയെ കുറിച്ചും അതിലെ ഗാനങ്ങളെ കുറിച്ചും ചോദ്യങ്ങള്‍ ഇടയ്ക്കിടെ വരാറുള്ളത് സാധാരണമാണ്. ഇത്തവണത്തെ സി.ബി....
കൊച്ചി: സ്കൂള്‍ പരീക്ഷയില്‍ സിനിമയെ കുറിച്ചും അതിലെ ഗാനങ്ങളെ കുറിച്ചും ചോദ്യങ്ങള്‍ ഇടയ്ക്കിടെ വരാറുള്ളത് സാധാരണമാണ്. ഇത്തവണത്തെ സി.ബി.എസ്.ഇ ഏഴാം ക്ലാസിലെ പൊതുവിജ്ഞാന ചോദ്യപേപ്പറില്‍ നടന് മമ്മൂട്ടിയുടെ സിനിമയിലെ ഗാനത്തെക്കുറിച്ചും ഒരു ചോദ്യം ചോദിക്കുകയുണ്ടായി.
വാട്സാപ്പിലൂടെ ആദ്യമായി റിലീസ് ചെയ്ത മലയാള ഗാനം ഏതെന്നായിരുന്നു ചോദ്യം. മമ്മൂട്ടി ചിത്രമായ വര്‍ഷത്തിലെ ജയഗീത എഴുതി ബിജിപാല്‍ ഈണമിട്ട 'കൂട് തേടി വന്നൊരാ കുഞ്ഞിളം കാറ്റേ' എന്ന ഗാനമാണ് വാട്സാപ്പിലൂടെ പുറത്തിറക്കിയത്. മമ്മൂട്ടിയുടെ വാട്സാപ്പിലൂടെയാണ് ഈ ഗാനം പുറത്തിറക്കിയത്.
സംവിധായകന് രഞ്ജിത് ശങ്കറാണ് ഫേസ്ബുക്കിലൂടെ ചോദ്യപേപ്പര്‍ പങ്കുവച്ചത്.
COMMENTS