Search

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു


മൂവാറ്റുപുഴ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് മൂവാറ്റുപുഴ സ്‌പെഷ്യല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബാബുവിന് വരവില്‍ കവിഞ്ഞ 45 ശതമാനം അധികസ്വത്ത് ഉണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ബാബുവിന്റെ അധികസമ്പാദ്യമായി വിജിലന്‍സ് കണ്ടെത്തിയതില്‍ പ്രധാനം അദ്ദേഹത്തിന്റെ ബാങ്ക് ലോക്കറിലുള്ള 200 പവന്‍ സ്വര്‍ണ്ണമാണ്. ഭാര്യവീട്ടില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണമാണിതെന്നാണ് ബാബു വിജിലന്‍സിനോട് പറഞ്ഞതെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

ഇതോടൊപ്പം ബാബുവിന്റെ മകളുടെ ഭര്‍ത്താവിന്റെ സ്വത്തുമായി ബന്ധപ്പെട്ടും ചില പൊരുത്തക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ബാബുവിന്റെ മരുമകനുള്ള സ്വത്തുക്കളെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ ബാബുവിനോ കുടുംബാംഗങ്ങള്‍ക്കോ സാധിച്ചിട്ടില്ല.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു