ലക്നൗ: യുപിയില്‍ ബി.എസ്.പിയുമായുള്ള സഖ്യം തുടരുമെന്ന് സമാജ്വാദി പാര്‍ട്ടിയുടെ പ്രഖ്യാപനം. ഇതിന്റെ മുന്നോടിയായി ഇന്നലെ ബഹുജന്‍ സമാജ്വ...
ലക്നൗ: യുപിയില്‍ ബി.എസ്.പിയുമായുള്ള സഖ്യം തുടരുമെന്ന് സമാജ്വാദി പാര്‍ട്ടിയുടെ പ്രഖ്യാപനം. ഇതിന്റെ മുന്നോടിയായി ഇന്നലെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയുമായി അവരുടെ വീട്ടിലെത്തി സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് കൂടിക്കാഴ്ച നടത്തിയിരുന്നു.
യുപിയിലെ കൈരാനയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ലോക്സഭയിലും സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ബിജെപി എം.പി മരിച്ചതിനെ തുടര്‍ന്നാണ് കൈരാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്റിലും ഇരുകക്ഷികളും ഒരുമിച്ച് നീങ്ങുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
ബി.ജെ.പി ജനങ്ങള്‍ക്കു നല്കിയ മോശം നാളുകളുടെ ഫലമാണ് ഗോരഖ്പുര്‍, ഫുല്പുര് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചതെന്നും കേന്ദ്ര - സംസ്ഥാന ഭരണങ്ങള്‍ക്കുള്ള ജനങ്ങളുടെ മറുപടിയാണ് ഈ വിജയമെന്നും അഖിലേഷ് വ്യക്തമാക്കി.
COMMENTS