തിരുവനന്തപുരം: രാജ്യത്ത് വില്‍ക്കുന്ന മുക്കാല്‍ ഭാഗത്തോളം കുപ്പിവെള്ളങ്ങളും മലിനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ...
തിരുവനന്തപുരം: രാജ്യത്ത് വില്‍ക്കുന്ന മുക്കാല്‍ ഭാഗത്തോളം കുപ്പിവെള്ളങ്ങളും മലിനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേരളത്തില്‍ കുപ്പിവെള്ളവും ഭക്ഷണപാനീയവുമുള്ള കടകളില്‍ ഉപയോഗിക്കുന്ന ഐസും സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു.
ഓഫീസുകളിലും പൊതുയിടങ്ങളിലും സ്ഥാപിക്കുന്ന 20 ലിറ്റര്‍ കുപ്പികളിലെ വെള്ളം സുരക്ഷിതമല്ലെന്നാണ് ഭക്ഷ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കടകളിലും മറ്റും ഉപയോഗിക്കുന്ന ഐസിലും ഭക്ഷ്യവകുപ്പ് മായം കണ്ടെത്തിയിട്ടുണ്ട്.
ശുദ്ധമായ വെള്ളത്തില്‍ ഐസ് ഉണ്ടാക്കണമെന്ന നിയമം നിലനില്‍ക്കെ മിക്ക കമ്പനികളും മീന്‍ കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസാണ് ജ്യൂസിലും മറ്റും നല്‍കുന്നതെന്ന് ഭക്ഷ്യവകുപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വേനല്‍ക്കാലത്ത് പ്രത്യേക പരിശോധന ആരംഭിക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഇതിനായി പ്രത്യേക സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും.
COMMENTS