കൊച്ചി: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ അഭിനയത്തിനൊപ്പം തന്നെ അദ്ദേഹം ആലപിക്കുന്ന ഗാനങ്ങളും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. സിനിമയി...
കൊച്ചി: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ അഭിനയത്തിനൊപ്പം തന്നെ അദ്ദേഹം
ആലപിക്കുന്ന ഗാനങ്ങളും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. സിനിമയില്‍ മോഹന്‍ലാല്‍ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി വീണ്ടും പാടുന്നു. അദ്ദേഹത്തിനൊപ്പം പാടുന്നത് മലയാളികള്‍ നെഞ്ചിലേറ്റിയ ഗായിക ശ്രേയാ ഘോഷാലാണ്. നീരാളി എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ച് പാടുന്നത്.
സ്റ്റീഫന്‍ ദേവസിയാണ് ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. മോഹന്‍ലാല്‍ അവസാനമായി ഗാനം ആലപിച്ചത് റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലാണ്. ഇതില്‍ മുഴുനീളെ ഗാനമാണ് പാടിയത്. അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം നദിയാ മൊയ്തു മലയാളത്തിലെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
COMMENTS