Search

ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുളള ക്രിപ്‌റ്റോകറന്‍സികളുടെ പരസ്യങ്ങള്‍ക്ക് ട്വിറ്ററില്‍ നിരോധനം

സാന്‍ഫ്രാന്‍സിസ്‌കോ: ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുളള ക്രിപ്‌റ്റോകറന്‍സികളുടെ പരസ്യങ്ങള്‍ക്ക് ട്വിറ്റര്‍ നിരോധനം ഏര്‍പ്പെടുത്തി. ഗൂഗിളില്‍ നിന്നും ഫെയ്‌സ്ബുക്കില്‍ നിന്നും വ്യത്യസ്തമായി ക്രിപ്‌റ്റോകറന്‍സികളെ പ്രകീര്‍ത്തിക്കുന്ന ട്വീറ്റുകളും ഇനി ട്വിറ്റര്‍ നിരീക്ഷിക്കും. അവയ്ക്ക് എതിരായി ശക്തമായ നടപടിയും സ്വീകരിക്കും.

ഇനിഷ്യല്‍ കോയിന്‍ ഓഫറിംഗ്, ക്രിപ്‌റ്റോ കറന്‍സിയുടെ ടോക്കണ്‍ വില്‍പ്പനകള്‍, ക്രിപ്‌റ്റോ കറന്‍സി വാലറ്റുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങളും ട്വിറ്റര്‍ നിരോധിച്ചിരിക്കുകയാണ്. ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളുടെ ട്വിറ്ററിലെ പ്രവര്‍ത്തനങ്ങളിലും ഇനി മുതല്‍ പിടിവീഴും. ക്രിപ്‌റ്റോകറന്‍സി നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ട്വീറ്റുകള്‍ പലതും വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് പോസ്റ്റു ചെയ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ആക്റ്റീവായി പ്രവര്‍ത്തിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ട്വിറ്റര്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ട്വിറ്ററിന്റെ ഈ നിരോധനം രണ്ട് ആഴ്ചയ്ക്കുളളില്‍ നിലവില്‍ വരും.

ഒരു രാജ്യത്തിന്റെയും അംഗീകാരമില്ലാത്ത കറന്‍സിയായ ബിറ്റ്‌കോയിനെപ്പോലെയുളള ക്രിപ്‌റ്റോകറന്‍സികളുടെ പ്രചാരം വര്‍ദ്ധിക്കുന്നത് ആഗോളസമ്പത്ത് വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി വരുന്നുണ്ട്. കൃത്യമായ നിയന്ത്രണ സംവിധാനങ്ങളില്ലാത്തതിനാല്‍ പലപ്പോഴും മൂല്യം പലമടങ്ങ് വര്‍ദ്ധിക്കുകയും ആളുകള്‍ രഹസ്യമായി ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കുകയും ചെയ്തു വരുന്നത് സമാന്തര സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാരണമാകുന്നു.

ഭീകരവാദം, അഴിമതി തുടങ്ങിയവയ്ക്കായുളള കറന്‍സി കൈമാറ്റ സംവിധാനമായും ക്രിപ്‌റ്റോകറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് രാജ്യങ്ങളുടെ സുരക്ഷയ്ക്കുപോലും വലിയ ഭീഷണിയാണ്. വാനാക്രൈ പോലെയുളള സൈബര്‍ ആക്രമണങ്ങളിലൂടെ കൈക്കലാക്കുന്ന വിവരങ്ങള്‍ തിരികെ ലഭിക്കാന്‍ ബിറ്റ്‌കോയിനിലൂടെയായിരുന്നു കൈമാറ്റങ്ങള്‍ നടന്നത്. ഇന്ത്യയില്‍  ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുളള ക്രിപ്‌റ്റോകറന്‍സി ഇടപാടുകളും ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളും നിരോധിച്ചിരിക്കുകയാണ്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുളള ക്രിപ്‌റ്റോകറന്‍സികളുടെ പരസ്യങ്ങള്‍ക്ക് ട്വിറ്ററില്‍ നിരോധനം