മൈസൂരു: ബംഗളൂരു മൈസൂരു റൂട്ടില്‍ കെ.എസ്.ആര്.ടി.സി ബസിന് നേരെ വീണ്ടും ആക്രമണമുണ്ടായി. ബംഗളൂരുവില്‍ നിന്ന് തോട്ടില്‍പ്പാലത്തേക്ക് പോകുകയ...
മൈസൂരു: ബംഗളൂരു മൈസൂരു റൂട്ടില്‍ കെ.എസ്.ആര്.ടി.സി ബസിന് നേരെ വീണ്ടും ആക്രമണമുണ്ടായി. ബംഗളൂരുവില്‍ നിന്ന് തോട്ടില്‍പ്പാലത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി എക്സ്പ്രസ്സ് ബസിന് നേരെയാണ് ആക്രമണമുണ്ടായത്.
ഹൈവേയില്‍ വച്ച് ജീപ്പിലെത്തിയ ഒരു സംഘം ബസിന് നേരെ കല്ലെറിയുകയായിരുന്നു. ബംഗളൂരു മൈസൂരു ഹൈവേയില്‍ ചന്നപട്ടണത്ത്
വച്ചാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവമുണ്ടായത്.
കേരളത്തിലേക്കുള്ള ബസുകള്‍ക്ക് നേരെ നിരന്തരം ആക്രമണമുണ്ടാവുന്ന സ്ഥലമാണ് ചന്നപട്ടണം മേഖല. ഇന്നലെ രാത്രി പത്ത് മണിക്കാണ് ബസ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്.
COMMENTS