കൊച്ചി: യുവനടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതിന് തെളിവുകള്‍ അന്വേഷണ...
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതിന് തെളിവുകള്‍ അന്വേഷണസംഘത്തിന് നല്‍കാമെന്ന് റിമാന്‍ഡ് പ്രതികളില്‍ ഒരാള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറും ദിലീപുമായി പലപ്പോഴായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ പൊലീസിന് നല്‍കാമെന്നാണ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളിലൊരാള്‍ സമ്മതിച്ചിരിക്കുന്നത്. ഇയാള്‍ അടുത്ത ബന്ധു മുഖേനയാണ് വിവരമറിയിച്ചിരിക്കുന്നത്. ഇതിനു പുറമെ കോടതിയെ നേരിട്ട് വിവരങ്ങള്‍ ധരിപ്പിക്കാനുള്ള സന്നദ്ധതയും ഇയാള്‍ പ്രകടിപ്പിച്ചതായാണ് വിവരം.
എന്നാല്‍ പ്രതിയുടെ വെളിപ്പെടുത്തലിന്റെ മേല്‍നടപടികള്‍ സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടിയതായാണ് വിവരം. കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതിപ്പട്ടികയിലുള്ളയാളെ മാപ്പു സാക്ഷിയാക്കുന്ന പതിവില്ലാത്തതു കൊണ്ടാണ് പ്രതികളിലൊരാളുടെ കൂറുമാറ്റത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടുന്നത്.
പ്രോസിക്യൂഷന്റെ തന്ത്രമായാണ് ആദ്യം ഈ നീക്കത്തെ പൊലീസ് കണ്ടത്. പിന്നീട് പ്രതി കൈമാറിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം നിയമോപദേശം തേടുന്നത്.
കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും രമ്യാ നമ്പീശനും സംവിധായകന് ലാലും ചേര്‍ന്നാണെന്ന് കേസിലെ രണ്ടാംപ്രതി മാര്ട്ടിന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ദിലീപിനെ കുടുക്കാന്‍ ഇവര്‍ ഒരുക്കിയ കെണിയാണ് കേസെന്നാണ് മാര്ട്ടിന് വിചാരണയ്ക്കായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
COMMENTS