ന്യൂഡല്‍ഹി: അഞ്ജു ബോബി ജോര്‍ജ്ജും കര്‍ണ്ണം മല്ലേശ്വരിയും കായികനിരീക്ഷണപദവി ഒഴിയണമെന്ന് കേന്ദ്ര കായികമന്ത്രാലയം ആവശ്യപ്പെട്ടു. സ്വന്തമായി...
ന്യൂഡല്‍ഹി: അഞ്ജു ബോബി ജോര്‍ജ്ജും കര്‍ണ്ണം മല്ലേശ്വരിയും കായികനിരീക്ഷണപദവി ഒഴിയണമെന്ന് കേന്ദ്ര കായികമന്ത്രാലയം ആവശ്യപ്പെട്ടു. സ്വന്തമായി പരിശീലനകേന്ദ്രങ്ങളും അക്കാദമിയുമുള്ളതിനാല് ഭിന്നതാത്പര്യമുണ്ടാകുമെന്ന് കണ്ടാണ് ഇങ്ങനെ ഒരു നടപടി ഉണ്ടായിരിക്കുന്നത്.
പി.ടി ഉഷ, അഭിനവ് ബിന്ദ്ര, ടേബിള്‍ ടെന്നീസ് മുന്‍താരം കമലേഷ് മെഹ്ത എന്നിവര്‍ക്കും കായിക മന്ത്രാലയം പദവി ഒഴിയണമെന്നു പറഞ്ഞ് കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഈ മൂന്നുപേരും ഏതാനും മാസം മന്പു തന്നെ രാജിവച്ചവരാണ്.
കായികമന്ത്രാലയത്തിന്റെ ക്ഷണപ്രകാരമാണ് താന്‍ ഈ പദവി ഏറ്റെടുത്തതെന്നും അവര്‍ക്ക് താത്പര്യമില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്നും അഞ്ജു ബോബി ജോര്‍ജ്ജ് ഈനടപടിയോട് പ്രതികരിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അത്ലറ്റിക്സ് കമ്മീഷന് അംഗമായി ഉടന്‍ സ്ഥാനമേല്‍ക്കുമെന്നും അഞ്ജു വ്യക്തമാക്കി.
COMMENTS