കോട്ടയം: കൃഷിഭൂമി തരിശിടുന്നവര്ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍. നിലവിലെ നെല്‍വയല്‍ ...
കോട്ടയം: കൃഷിഭൂമി തരിശിടുന്നവര്ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍. നിലവിലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇതിനുള്ള ഭേദഗതി കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മെത്രാന്‍കായലില്‍ രണ്ടാംഘട്ട നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
404 ഏക്കര്‍ സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കിയത്. ഇനിമുതല്‍ നെല്‍വയല്‍ തരിശിട്ടുകഴിഞ്ഞാല് സര്‍ക്കാര്‍ അവ വ്യക്തികളില്‍നിന്ന് പിടിച്ചെടുത്ത് കൃഷിചെയ്യും.
കുടുംബശ്രീകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും കൃഷി ചെയ്യുക. മാത്രമല്ല കൃഷിഭൂമി തരിശ്ശിടുന്നവര്ക്കെതിരെ ജാമ്യമില്ലാവകുപ്പു ചുമത്തി ശിക്ഷാനടപടി സ്വീകരിക്കുന്നതിന് പുതിയ ഓഡിനന്‍സ് കൊണ്ടു വന്നിട്ടുള്ളതായും മന്ത്രി പറഞ്ഞു.
വര്‍ഷങ്ങളായി തരിശുകിടന്ന മെത്രാന്‍കായലില്‍ കഴിഞ്ഞവര്‍ഷമാണ് കൃഷിവകുപ്പിന്റെ തരിശുനില നെല്‍ക്കൃഷി പദ്ധതിപ്രകാരം കൃഷി പുനരാരംഭിച്ചത്.
ഒന്നാഘട്ടത്തില്‍ 300 ഏക്കര്‍ നെല്‍കൃഷി ചെയ്തപ്പോള്‍ രണ്ടാം ഘട്ടത്തില്‍ 404 ഏക്കറില്‍ പൂര്‍ണമായൂം കൃഷിചെയ്യാന്‍ സാധിച്ചു. ഉടമസ്ഥര്‍ സ്ഥലത്തില്ലായിരുന്ന വയലില്‍ ഉള്‍പ്പെടെ നാട്ടുകാരുടെ സഹകരണത്തോടെ കൃഷിയിറക്കാന്‍ സാധിച്ചതുകൊണ്ടാണ് നൂറൂമേനി വിളവെടുക്കാന്‍ കഴിഞ്ഞത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 32,000 ഏക്കറില്‍ അധികമായി നെല്‍കൃഷിചെയ്യാന്‍ ആരംഭിച്ചുവെന്നും കഴിഞ്ഞവര്‍ഷത്തെ 1.96 ലക്ഷം ഹെക്ടറില്‍നിന്നും ഈവര്‍ഷം 2.20 ലക്ഷം ഹെക്ടറിലേക്ക് നെല്‍ക്കൃഷി വ്യാപിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും കൃഷിമന്തി കൂട്ടിച്ചേര്‍ത്തു.
സുരേഷ് കുറുപ്പ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊയ്ത്തുത്സവ ചടങ്ങില്‍ കൃഷിഡയറക്ടര് എ.എം. സുനില്‍കുമാര്‍, പഞ്ചായത്തു പ്രസിഡന്റ് സാലിമോന്‍ സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്, ബി കെ എം യു ജില്ലാ സെക്രട്ടറി ജോണ്‍ വി ജോസഫ്, കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ എന്‍ ദാസപ്പന്, അഡ്വ. പ്രശാന്ത് രാജന്, ഡി ജി പ്രകാശന് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Agriculture, Minister, Kerala, VSSunilkumar

COMMENTS