മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും ജനപ്രിയ നായികയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയ...
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും ജനപ്രിയ നായികയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളത്തിലെ മുന്‍നിര നടിമാരിലൊരാളായി മാറി.
ഇപ്പോള്‍ വിവാഹശേഷം ഭാവനയുടേതായി പുറത്തിറങ്ങിയ കന്നഡ ചിത്രം മികച്ച അഭിപ്രായംനേടി മുന്നേറുകയാണ്. തഗരു എന്ന കന്നഡ ചിത്രമാണ് സൂപ്പര്‍ഹിറ്റായി മാറിയിരിക്കുന്നത്.
ചിത്രം വന്‍ വിജയമാകുന്നതിനിടെ ചിത്രത്തിന്റെ നിര്‍മ്മാതാവ് നടിക്കൊരു സമ്മാനവും നല്കി. ബംഗലൂരുവില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ നിര്‍മ്മാതാവ് കെ.പി. ശ്രീകാന്ത് സന്തോഷസൂചകമായി ഭാവനയ്ക്ക് വെള്ളി കൊണ്ടുള്ള ഉടവാളാണ് സമ്മാനിച്ചത്. വിജയത്തിന്റെ പ്രതീകമായി ഉടവാള് സമ്മാനിക്കുന്നത് കര്‍ണ്ണാടകയിലെ ആചാരമാണ്.
കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറാണ് ഈ ചിത്രത്തില്‍ ഭാവനയുടെ നായകന്.
പ്രജ്വല്‍ ദേവരാജിനൊപ്പം ഇന്‍സ്പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തിലഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഭാവന ഇപ്പോള്‍.
COMMENTS