ചെന്നൈ: പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് നടന് മാധവന് രോഹിത് ഷെട്ടി സംവധാനം ചെയ്യുന്ന സിംമ്പ എന്ന ചിത്രത്തില്‍ നിന്നും പിന്മാറി. സി...
ചെന്നൈ: പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് നടന് മാധവന് രോഹിത് ഷെട്ടി സംവധാനം ചെയ്യുന്ന സിംമ്പ എന്ന ചിത്രത്തില്‍ നിന്നും പിന്മാറി. സിനിമയില്‍ നിന്ന് പിന്മാറിയ വിവരം മാധവന് തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.
രോഹിത് ഷെട്ടിയുടെയും അദ്ദേഹത്തിന്റെ സിനിമകളുടെയും കടുത്ത ആരാധകനാണെന്നും പരിക്ക് കാരണം അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ ഭയങ്കര വിഷമമുണ്ടെന്നും ആരോഗ്യനില വീണ്ടെടുക്കുന്നുണ്ടെന്നും എന്നാല്‍ വലിയ ഒരു അവസരം നഷ്ടപ്പെട്ടതില്‍ വിഷമമുണ്ടെന്നും മാധവന് വ്യക്തമാക്കി. തോളെല്ലിന്റെ ശസ്ത്രക്രിയയെ തുടര്‍ന്ന് മാധവന് വിശ്രമത്തിലാണ്. നേരത്തെ നവ്ദീപ് സിംഗിന്റെ ചിത്രത്തില്‍ നിന്നും ഇതേ കാരണത്താല്‍ മാധവന് പിന്മാറിയിരുന്നു. ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കാത്തതിനാലാണ് ഈ രണ്ടു ചിത്രങ്ങളില്‍ നിന്നും മാധവന് പിന്മാറിയത്.
COMMENTS