ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച വാഹനം ഇടിച്ച് ആറാംക്ലാസുകാരന് ഗുരുതരമായി പരിക്കേറ്റു. പെരുങ്ങാല ദേശത്തിനകം തറയില്‍ പടീറ്റതി...
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച വാഹനം ഇടിച്ച് ആറാംക്ലാസുകാരന് ഗുരുതരമായി പരിക്കേറ്റു. പെരുങ്ങാല ദേശത്തിനകം തറയില്‍ പടീറ്റതില്‍ സെമീറിന്റെ മകന് സല്‍മാനാണ് പരിക്കേറ്റത്. സൈക്കിളില്‍ പോകുകയായിരുന്ന സല്‍മാനെ ഹമീദ് കുഞ്ഞിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന് ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു.
സംഭവത്തില്‍ വാഹനം ഓടിച്ച കുട്ടിയുടെ പിതാവിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. പൊലീസ് അറസ്റ്റ് ചെയ്ത ആലപ്പുഴ വള്ളിക്കുന്നം സ്വദേശി ആശാരേത്ത് വീട്ടില്‍ ഹമീദ് കുഞ്ഞിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കായംകുളം കെ.പി റോഡില്‍ രണ്ടാം കുറ്റിക്കു കിഴക്കുവെച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സല്മാന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
എച്ച്.എച്ച്.വൈ.എസ്.എം യു.പി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് സല്മാന്.
കാറ് ഓടിച്ചിരുന്ന കുട്ടിക്കും പിതാവിനുമെതിരെ പൊലീസ് കേസെടുത്തു.
COMMENTS