പാലക്കാട്: പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. പാലക്കാട്-കുളപ്പുള്ളി പാതയിലാണ് സ്വകാര്യബസും മിനി ...
പാലക്കാട്: പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. പാലക്കാട്-കുളപ്പുള്ളി പാതയിലാണ് സ്വകാര്യബസും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചത്.
വൈകിച്ച് ആറുമണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ പരിക്കേറ്റവര്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും കണ്ണിയംപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
അപകടത്തില്‍പ്പെട്ട വാനിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഒറ്റപ്പാലം-തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്.
വാനിലിടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്ത് നിര്‍ത്തിയിരുന്ന ബൈക്കില്‍ ഇടിച്ചശേഷം സമീപത്തെ പുരയിടത്തിലേക്കു പാഞ്ഞുകയറി.
Keywords: Accident, Palakkad, death

COMMENTS