അഹമ്മദാബാദ്: ഗുജറാത്തിലെ ഭവനഗറില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രക്ക് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് 25 പേര് മരണമടഞ്ഞു, നിരവധി പേര്...
അഹമ്മദാബാദ്: ഗുജറാത്തിലെ ഭവനഗറില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രക്ക് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് 25 പേര് മരണമടഞ്ഞു, നിരവധി പേര്‍ക്ക് പരിക്കേറ്റു.
രാജ്കോട്ട് - ഭവനഗര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. അനിദയില്‍ നിന്നും ബോതഡ് ജില്ലയിലെ റ്റാറ്റത്തിലേക്ക് പോയ വിവാഹ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ പെട്ടവരെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ലെന്നും ഏകദേശം 50 പേരെങ്കിലും ചികിത്സയിലുണ്ടെന്നും ഭവനഗര്‍ എസ്.പി അറിയിച്ചു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
COMMENTS