പത്തനംതിട്ട: പത്തനംതിട്ടയില്‍ പന്തളത്ത് ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്...
പത്തനംതിട്ട: പത്തനംതിട്ടയില്‍ പന്തളത്ത് ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തിരുവനന്തപുരം സ്വദേശി വി. വിജേഷാണ് മരിച്ചത്.
തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കു പോയ കാറും കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ചരക്കു ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകരുകയും ഡ്രൈവര്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
COMMENTS