Search

കശ്മീരില്‍ മൂന്നിടത്ത് ഏറ്റുമുട്ടല്‍, ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ വകവരുത്തിയവര്‍ ഉള്‍പ്പെടെ എട്ടു ഭീകരരെ വധിച്ചു, രണ്ടു സൈനികര്‍ക്ക് വീരമൃത്യു, താഴ് വരയില്‍ സംഘര്‍ഷം, മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി


ശ്രീനഗര്‍: തെക്കന്‍ കശ്മീരില്‍ മൂന്നു വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും എട്ട് ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഭീകര കമാന്‍ഡറാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനിടെ, സേനയെ ഉന്നമിട്ടു നടന്ന കലാപങ്ങളില്‍ രണ്ടു സാധാരണക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ഷോപിയാനില്‍ സുരക്ഷാ സേന രണ്ട് സ്ഥലങ്ങളിലായി നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ പതിയിരുന്നു വെടിവച്ചു. ഈ സംഭവത്തിലാണ് രണ്ട് സൈനികര്‍ മരിച്ചത്. ദ്രഗദ് ഗ്രാമത്തിലും കച്ച്ദൂര ഗ്രാമത്തിലുമാണ് ഏറ്റുമുട്ടലുണ്ടായത്.

കച്ച്ദൂരയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടെ വീടുകളില്‍ നാലഞ്ചു ഭീകരര്‍ ഉണ്ടെന്നാണ് നിഗമനം. ഇവിടെ വീടുകളില്‍ സാധാരണക്കാരും കുടുങ്ങിപ്പോയത് സേനയുടെ മുന്നേറ്റം ദുഷ്‌കരമാക്കുന്നു.

ഏഴു ഭീകരരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തതായി ഡിജിപി വൈദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇവിടെ ആറു സാധാരണക്കാര്‍ക്ക് വെടിയേല്‍ക്കുകയും 25 പേര്‍ക്ക് റബര്‍ ബുള്ളറ്റ് ഏറ്റു പരിക്കു പറ്റുകയും ചെയ്തു.

ഷോപിയാനില്‍ നേരത്തേ ഇന്ത്യന്‍ സേനയിലെ ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ വകവരുത്തിയവരാണ് ഇപ്പോള്‍ കൊല്ലപ്പെട്ടതെന്നും ഇവരെല്ലാം ഭീകര സംഘത്തില്‍ ചേര്‍ന്ന പ്രദേശവാസികളാണെന്നും സേനയുടെ പതിനഞ്ചാം കോറിലെ ജി.ഒ.സി എ കെ ഭട്ട് പറഞ്ഞു.

അനന്ത്‌നാഗിലെ ദിയല്‍ഗാമില്‍ മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിക്കുകയും മറ്റൊരു ഭീകരനെ പിടികൂടുകയും ചെയ്തതായും സേനാവൃത്തങ്ങള്‍ അറിയിച്ചു.

ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ കിംവദന്തികള്‍ പ്രചരിക്കുന്നതു  തടയാനായി താഴ് വരയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.



/Highlight: 8 terrorist killed in encounter in Kashmir



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കശ്മീരില്‍ മൂന്നിടത്ത് ഏറ്റുമുട്ടല്‍, ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ വകവരുത്തിയവര്‍ ഉള്‍പ്പെടെ എട്ടു ഭീകരരെ വധിച്ചു, രണ്ടു സൈനികര്‍ക്ക് വീരമൃത്യു, താഴ് വരയില്‍ സംഘര്‍ഷം, മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി