Search

മലപ്പുറത്ത് കാറില്‍ കടത്തുകയായിരുന്ന 60 കിലോ കഞ്ചാവ് പിടികൂടി; ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍


തിരൂര്‍: മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ കാറില്‍ കടത്തുകയായിരുന്ന 60 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. കാറിലുണ്ടായിരുന്ന ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെയാണ് പൊലീസ് പിടികൂടിയത്. ഇടുക്കി സ്വദേശി അഖില്‍, ആന്ധ്രപ്രദേശ് സ്വദേശികളായ നാഗദേവി, ശ്രീനിവാസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ നാല് മണിയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വന്ന കാര്‍ പിടികൂടിയത്. കഞ്ചാവ് ഇടുക്കിയില്‍ നിന്നു കൊണ്ടുവന്നതാണെന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറയുന്നത്.

പിടിയിലായവര്‍ വന്‍കഞ്ചാവ് മാഫിയയുടെ ആളുകളാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മലപ്പുറത്ത് കാറില്‍ കടത്തുകയായിരുന്ന 60 കിലോ കഞ്ചാവ് പിടികൂടി; ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍