2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന് ഇന്ദ്രന്‍സാണ്. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിനെ ...
2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന് ഇന്ദ്രന്‍സാണ്. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയ മികവ് പരിഗണിച്ച് നടി പാര്‍വ്വതിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. ഈ.മ.യൗ എന്ന ചിത്രത്തിന്റെ സംവിധായകന് ലിജോ ജോസ് പല്ലിശ്ശേരിയാണ് മികച്ച സംവിധായകന്.
രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചമാണ് മികച്ചകഥാചിത്രം. സഞ്ജു സുരേന്ദ്രന്റെ ഏദന്‍ രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തു.
മറ്റു പുരസ്കാരങ്ങള്‍ ഇങ്ങനെ:
മികച്ച സ്വഭാവ നടന് - അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
സ്വഭാവ നടി - പോളി വല്സന് (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം)
ബാലതാരങ്ങള്‍ - മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്)
സംഗീത സംവിധാനം - എം.കെ അര്ജ്ജുനന് (ഭയാനകം)
ഗായകന് - ഷഹബാസ് അമന് (മായാനദി)
ഗായിക - സിതാര കൃഷ്ണകുമാര്‍ (വിമാനം)
കഥാകൃത്ത് - എം.എ. നിഷാദ് (കിണര്‍)
തിരക്കഥാകൃത്ത് - സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മേക്കപ്പ്മാന് - രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)
ചിത്ര സംയോജകന്‍ - അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)
കലാസംവിധായകന്‍ - സന്തോഷ് രാമന് (ടേക്ക് ഓഫ്)
നവാഗത സംവിധായകന് - മഹേഷ് നാരായണന് (ടേക്ക് ഓഫ്)
കുട്ടികളുടെ ചിത്രം - സ്വനം
പ്രത്യേക ജൂറി അവാര്‍ഡ് (അഭിനയം) - വിനീതാകോശി (ഒറ്റമുറിവെളിച്ചം)
ക്യാമറ - മനേഷ് മാധവ് (ഏദന്‍)
കലാമൂല്യമുള്ള ജനപ്രിയ സിനിമ - രക്ഷാധികാരി ബൈജു പശ്ചാത്തല
പാശ്ചാത്തല സംഗീതം -ഗോപീസുന്ദര്‍ (ടേക്ക് ഓഫ്)
ഗാനരചയിതാവ് - പ്രഭാവര്‍മ (ക്ലിന്റ്)
തിരക്കഥ (അഡാപ്റ്റേഷന്) - എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന് (ഏദന്‍)
വസ്ത്രാലങ്കാരം - സലി എല്‍സ (ഹേ ജൂഡ്)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്) - അച്ചു അരുണ്‍ കുമാര്‍ (തീരം)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്) - എം. സ്നേഹ (ഈട)
നൃത്ത സംവിധായകന് - പ്രസന്ന സുജിത്ത് (ഹേ ജൂഡ്)
ശബ്ദമിശ്രണം - പ്രമോദ് തോമസ് (ഏദന്‍)
ശബ്ദ ഡിസൈന്‍ - രംഗനാഥ് രവി (ഈ.മ.യൗ)
ലബോറട്ടറി / കളറിസ്റ്റ് - ചിത്രാഞ്ജലി സ്റ്റുഡിയോ, കെഎസ്എഫ്ഡിസി (ഭയാനകം)
സിങ്ക് സൗണ്ട് - പി.ബി. സ്മിജിത്ത് കുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്)
മികച്ച ചലച്ചിത്രഗ്രന്ഥത്തിന് അവാര്‍ഡ് മോഹനകൃഷ്ണനും ലഭിച്ചു.
ടി.വിചന്ദ്രന് അദ്ധ്യക്ഷനായ അവാര്‍ഡ് നിര്‍ണ്ണയ സമിതിക്ക് മുന്നില്‍ 110 പരിഗണനയ്ക്ക് വന്നത്. ഇതില്‍ 58 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു വനിത സംവിധായിക മാത്രമാണ് ഉണ്ടായിരുന്നത്.
COMMENTS