ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടിലെയും പത്തിലെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കോച്ചിംഗ് സെന്‍...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടിലെയും പത്തിലെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ഡല്‍ഹി രാജേന്ദര്‍ നഗറിലെ ഈ ട്യൂഷന് സെന്ററില്‍ കണക്കും ഇക്കണോമിക്സും പഠിപ്പിച്ചിരുന്നു. ഈ വിഷയങ്ങളുടെ ചോദ്യപേപ്പറാണ് ചോര്‍ന്നിരിക്കുന്നത്.
ഡല്‍ഹിയിലും ഹരിയാനയിലും പൊലീസ് പരിശോധന നടത്തുകയാണ്. പുതിയ പരീക്ഷാ തീയതിയുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് സി.ബി.എസ്.ഇ വൃത്തങ്ങള്‍ വ്യക്തമാക്കി.
ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് റദ്ദാക്കിയ പ്ലസ് ടു വിഭാഗക്കാരുടെ ഇക്കണോമിക്സ് പരീക്ഷയും (കോഡ് 030), പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള കണക്ക് പരീക്ഷയും (കോഡ് 041) ആണ് സി.ബി.എസ്.ഇ വീണ്ടും നടത്തുന്നത്.

COMMENTS