തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ ആളെ മൃഗശാലയിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. പാലക്കാട് നിന്നെത...
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ ആളെ മൃഗശാലയിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി.
പാലക്കാട് നിന്നെത്തിയ മുരുകനാണ് മദ്യലഹരിയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയത്. രണ്ട് സിംഹങ്ങളുള്ള കൂട്ടിലേക്കാണ് ഇയാള്‍ ചാടിയത്.
സിംഹത്തിന്റെ കൂട്ടിലൂടെ നുഴഞ്ഞു നീങ്ങിയ ഇയാളെ ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ രക്ഷിക്കുകയായിരുന്നു. ഇയാള്‍ സിംഹത്തിന്റെ കൂട്ടില്‍ കയറിയ സമയത്ത് സിംഹങ്ങള്‍ കൂടിന്റെ മറ്റൊരു ഭാഗത്തായതിനാലാണ് ഒരു അപകടം ഒഴിവായത്.
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
COMMENTS