തിരുവനന്തപുരം: ഗാനഗന്ധര്വ്വന് യേശുദാസും എസ്.പി.ബാലസുബ്രഹ്മണ്യവും ആദ്യമായി ഒരുമിച്ച് സിനിമയില്‍ പാടി അഭിനയിക്കുന്നു. എം.നിഷാദ് സംവിധാന...
തിരുവനന്തപുരം: ഗാനഗന്ധര്വ്വന് യേശുദാസും എസ്.പി.ബാലസുബ്രഹ്മണ്യവും ആദ്യമായി ഒരുമിച്ച് സിനിമയില്‍ പാടി അഭിനയിക്കുന്നു. എം.നിഷാദ് സംവിധാനം ചെയ്യുന്ന കിണര്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് ഇവര്‍ ഒരുമിക്കുന്നത്.
ഇവര്‍ അവസാനമായി ഒരുമിച്ച് പാടിയത് മണിരത്നം ചിത്രമായ ദളപതിയിലാണ്. കാട്ടുകുയിലേ..... എന്നു തുടങ്ങുന്ന ഗാനമായിരുന്നു അത്.
എന്നാല്‍ ആദ്യമായാണ് ഒരുമിച്ച് പാടി അഭിനയിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ഹരിനാരായണനും പളനിഭാരതിയും ചേര്‍ന്നാണ് തമിഴും മലയാളവും കലര്‍ന്ന വരികളെഴുതുന്നത്.
കുടിവെള്ളം പ്രമേയമായ ഈ ചിത്രം തമിഴില്‍ കെണി എന്ന പേരിലാണ് ഇറങ്ങുന്നത്.
ഈമാസം 23 റിലീസ് ചെയ്യുന്ന ഈ ചിത്രം ഫ്രാഗ്രന്റ് നേച്ചറിന്റെ ബാനറില്‍ സജീവ് പി.കെയും ആന്‍ സജീവും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്.
COMMENTS