ന്യൂഡല്‍ഹി: അഞ്ച് ബാങ്കുകളില്‍ നിന്നായി 800 കോടി രൂപ വായ്പയെടുത്ത് രാജ്യംവിടാന്‍ തയ്യാറെടുത്തിരുന്ന റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത...
ന്യൂഡല്‍ഹി: അഞ്ച് ബാങ്കുകളില്‍ നിന്നായി 800 കോടി രൂപ വായ്പയെടുത്ത് രാജ്യംവിടാന്‍ തയ്യാറെടുത്തിരുന്ന റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. വിജയ് മല്ല്യയ്ക്കും നീരവ് മോദിക്കും സമാനമായി വിക്രം കോത്താരിയും രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സി.ബി.ഐയുടെ ഈ നീക്കം.
എന്നാല്‍ താന്‍ കാണ്‍പൂരിലുണ്ടെന്നും ഇന്ത്യ വിട്ടിട്ടില്ലെന്നും എടുത്ത വായ്പ തിരിച്ചടയ്ക്കുമെന്നും വിക്രം കോത്താരി ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു.
യൂണിയന് ബാങ്കില്‍ നിന്നും 485 കോടി രൂപയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടി രൂപയും വായ്പ എടുത്ത കോത്താരി ഇതുവരെ ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ലെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
കാണ്‍പൂരിലെ കോത്താരിയുടെ വീട് സി.ബി.ഐ റെയ്ഡ് ചെയ്യുകയാണ്.
COMMENTS