ലണ്ടന്‍: സിംഗപ്പൂര്‍ കമ്പനിയുമായുണ്ടായിരുന്ന കേസില്‍ കിംഗ്ഫിഷര്‍ കമ്പനി ഉടമയായ വിജയ് മല്യയ്ക്ക് ബ്രിട്ടീഷ് ഹൈക്കോടതി 90 മില്യണ്‍ ഡോളര്‍...
ലണ്ടന്‍: സിംഗപ്പൂര്‍ കമ്പനിയുമായുണ്ടായിരുന്ന കേസില്‍ കിംഗ്ഫിഷര്‍ കമ്പനി ഉടമയായ വിജയ് മല്യയ്ക്ക് ബ്രിട്ടീഷ് ഹൈക്കോടതി 90 മില്യണ്‍ ഡോളര്‍ പിഴ വിധിച്ചു. സിംഗപ്പൂര്‍ ആസ്ഥാനമായ എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനിയായ ബി.ഒ.സി ഏവിയേഷനുമായുള്ള കേസിലാണ് മല്യക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
ബി.ഒ.സി ഏവിയേഷനില്‍ നിന്ന് നാല് വിമാനങ്ങള്‍ വാങ്ങാനാണ് കിംഗ്ഫിഷര്‍ കരാറിലേര്‍പ്പെട്ടിരുന്നത്. മൂന്ന് വിമാനങ്ങള്‍ നല്‍കിയിട്ടും കിംഗ്ഫിഷര്‍ പണം നല്‍കാതെ വന്നതോടെ ബി.ഒ.സി നാലാമത് വിമാനം കൊടുക്കാതിരിക്കുകയും കരാറില്‍ നിന്ന് പിന്‍വാങ്ങി കേസുനല്‍കുകയും ചെയ്യുകയായിരുന്നു.
9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബ്രിട്ടണിലേക്ക് കടന്ന വിജയ്മല്യയെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഇപ്പോള്‍ ഈ വിധി വന്നിരിക്കുന്നത്. ഈ കേസ് മാര്‍ച്ച് 16 ന് വെസ്റ്റ് മിനിസ്റ്റര്‍ കോടതി പരിഗണിക്കാനിരിക്കെയാണ് വിജയ് മല്യക്ക് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്.
COMMENTS