ബെയ്ജിംഗ്: തുടര്‍ച്ചയായി ഒരേയിരുപ്പില്‍ വീഡിയോ ഗെയിം കളിച്ച യുവാവിന്റെ അരയ്ക്ക് താഴെ തളര്‍ന്നുപോയി. തുടര്‍ച്ചയായ 20 മണിക്കൂറാണ് യുവാവ് ...
ബെയ്ജിംഗ്: തുടര്‍ച്ചയായി ഒരേയിരുപ്പില്‍ വീഡിയോ ഗെയിം കളിച്ച യുവാവിന്റെ അരയ്ക്ക് താഴെ തളര്‍ന്നുപോയി. തുടര്‍ച്ചയായ 20 മണിക്കൂറാണ് യുവാവ് ഒരു ഇന്റര്‍നെറ്റ് കഫെയിലിരുന്ന് ഗെയിം കളിച്ചത്.
ശുചിമുറിയില്‍ പോകാന്‍ എഴുന്നേല്ക്കാന് ശ്രമിക്കുമ്പോഴാണ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടവിവരം അയാള്‍ അറിയുന്നത്.
ചൈനയിലെ ജിയാക്സിങ്ങിലാണ് സംഭവം നടന്നത്. സുഹൃത്തുക്കള്‍ ഇടപെട്ട് ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ വീഡിയോ ചൈനീസ് മാധ്യമങ്ങളിലുണ്ട്. എന്നാല്‍ യുവാവിന്റെ പേരോ കളിച്ചിരുന്ന ഗെയിമിനെക്കുറിച്ചോ പുറത്തുവിട്ടിട്ടില്ല.
ഇടയ്ക്കു നിര്‍ത്തേണ്ടി വന്ന ഗെയിം പൂര്‍ത്തിയാക്കാന്‍ ഇയാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിച്ചതായും വാര്‍ത്തയുണ്ട്.
ഇതുപോലെ ഒരു ദിവസം മുഴുവന്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ഗെയിം കളിച്ച ഇരുപത്തിയൊന്നുകാരിക്ക് കുറച്ചുനാള്‍ മുന്‍പ് കാഴ്ച നഷ്ടപ്പെട്ടിരുന്നു.
COMMENTS