സബര്‍മതി: ഗുജറാത്തില്‍ പ്രണയദിനമായ ഇന്ന് കമിതാക്കള്‍ക്ക് നേരെ തീവ്ര ഹിന്ദു സംഘടനകളുടെ ആക്രമണവും പ്രതിഷേധവും നടന്നു. സബര്‍മതി നദിക്കരയില...
സബര്‍മതി: ഗുജറാത്തില്‍ പ്രണയദിനമായ ഇന്ന് കമിതാക്കള്‍ക്ക് നേരെ തീവ്ര ഹിന്ദു സംഘടനകളുടെ ആക്രമണവും പ്രതിഷേധവും നടന്നു. സബര്‍മതി നദിക്കരയില്‍ പ്രണയദിനം ഒരുമിച്ച് പങ്കിടാനെത്തിയ കമിതാക്കളെ ഹിന്ദു സംഘടനകള്‍ അടിച്ചോടിക്കുകയായിരുന്നു.
കഴുത്തില്‍ കാവി ഷാള്‍ ചുറ്റി വടികളുമായി സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ കമിതാക്കളെ തല്ലി ഓടിക്കുകയായിരുന്നു.
പൊലീസ് എത്തി ആക്രമികളില്‍ ചിലരെ കസ്റ്റഡിയിലെടുത്തു.
മുംബൈയില്‍ ഭാരത് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. ഒരു നായയെയും കഴുതയെയും തമ്മില്‍ വിവാഹം കഴിപ്പിക്കുന്നതായി കാണിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.
ഹൈദരാബാദിലും മംഗലാപുരത്തും പ്രണയദിനത്തിനെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. വാലന്റൈന്‍സ് ഡേ ഭാരത സംസ്കാരത്തിന് എതിരാണെന്നും അത് നിരോധിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
COMMENTS