Search

അമേരിക്കയില്‍ തോക്കു വാങ്ങുന്നവര്‍ക്ക് കര്‍ശന നിയന്ത്രണം



ന്യൂയോര്‍ക്ക്: ഫ്‌ളോറിഡയിലെ ഒരു സ്‌കൂളിലുണ്ടായ വെടിവയ്പ്പിനെ തുടര്‍ന്ന് പതിനേഴ് പേര്‍ മരിച്ച സാഹചര്യത്തില്‍ തോക്ക് വാങ്ങാനെത്തുന്നവരുടെ പശ്ചാത്തലം വിശദമായി പരിശോധിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.

നിലവിലുള്ള പരിശോധനയ്ക്ക് പുറമെയാണ് കര്‍ശന നിയന്ത്രണത്തിന് ട്രംപ് സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. തോക്ക് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്താകെ പ്രക്ഷോഭം ശക്തമാകുന്നതിനിടെ തോക്ക് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന ബൈപാര്‍ട്ടിസാന്‍ ബില്ലിനെക്കുറിച്ച് ട്രംപ് ചര്‍ച്ച നടത്തി.

നേരത്തെ തോക്ക് നിയന്ത്രണം ആവശ്യമില്ലെന്ന പക്ഷക്കാരനായിരുന്നു ട്രംപ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മുന്നൂറിലധികം സ്‌കൂളുകളില്‍ വെടിവയ്പ്പ് നടന്ന സാഹചര്യത്തിലാണ് ട്രംപ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അമേരിക്കയില്‍ തോക്കു വാങ്ങുന്നവര്‍ക്ക് കര്‍ശന നിയന്ത്രണം